28.4 C
Kottayam
Saturday, June 6, 2026

ഫോണില്‍ ചീത്ത വിളിച്ചു, തല്ലുമെന്ന് ഭീഷണിപ്പെടുത്തി,നടന്‍ ജോജു ജോര്‍ജ്ജിനെതിരെ സംവിധായകന്‍‍ സനല്‍ കുമാര്‍ ശശിധരന്‍

Must read

കൊച്ചി:ടന്‍ ജോജു ജോര്‍ജ്ജ് ഫോണില്‍ വിളിച്ച്‌ ചീത്ത വിളിച്ചെന്നും തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച്‌ സംവിധായകന്‍‍ സനല്‍ കുമാര്‍ ശശിധരന്‍ രം​ഗത്ത്.

ചോല എന്ന സിനിമയ്ക്കുമേലുള്ള തന്റെ അവകാശങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സംഭവമെന്ന് സംവിധായകന്‍ പറയുന്നു. ഫേയ്സ്ബുക്ക് പോസ്റ്റ്ലൂടെയാണ് സനല്‍ കുമാറിന്റെ വെളിപ്പെടുത്തല്‍.

ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ചോല എന്ന സിനിമ പൂഴ്ത്തി വെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന് ഞാന്‍ പോസ്റ്റ് ഇട്ടതില്‍ പ്രകോപിതനായി ജോജു ജോര്‍ജ്ജ് എന്നെ അല്പം മുന്‍പ് ഫോണില്‍ വിളിച്ച്‌ ചീത്ത വിളിക്കുകയും എന്റെ വീട്ടില്‍ വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സിനിമയുടെ കാര്യം സംസാരിക്കാന്‍ പലപ്രാവശ്യം ശ്രമിച്ചിട്ടും എന്നോട് സംസാരിക്കാന്‍ തയാറാവാതിരുന്ന അയാള്‍ എന്റെ പോസ്റ്റില്‍ പ്രകോപിതനായതു കൊണ്ട് മാത്രമാണ് വിളിച്ചത് എന്ന് തോന്നുന്നു. സിനിമയുടെ മേല്‍ എനിക്കുള്ള അവകാശം കരാറില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം അയാള്‍ പറഞ്ഞത് ഞാന്‍ കള്ളം പറയുന്നു എന്നാണ്.

- Advertisement -

- Advertisement -

എന്നാല്‍ കരാര്‍ ഞാന്‍ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ എന്നെ വീണ്ടും ചീത്ത പറയുകയാണ് ചെയ്തത്. ഫോണ്‍ ഞാന്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്ത് പോയിട്ടുള്ളതാണ്. എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി ആയി എന്നുമാത്രമേ ഞാന്‍ കരുതുന്നുള്ളു. പക്ഷെ ചോല എന്ന സിനിമയില്‍ എനിക്കുള്ള മൂന്നിലൊന്ന് അവകാശം കരാര്‍ പ്രകാരം ഉള്ളതായതിനാല്‍ എന്നെ തല്ലിയാലും കൊന്നാലും അത് ഇല്ലാതാവുകയില്ല എന്നും ഞാനറിയാതെ അത് ആര്‍ക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കില്‍ ആ വില്പന കരാര്‍ അസാധുവാണെന്ന സത്യം നിലനില്‍ക്കുമെന്നും അറിഞ്ഞിരിക്കണം.


ഞാന്‍ എന്തായാലും ഒരു പരാതി കൊടുക്കാന്‍ തീരുമാനിച്ചു. എനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിനടിയില്‍ അധിക്ഷേപ കമെന്റഴുതുന്നവര്‍ സൈബര്‍ ബുള്ളിയിങ് എന്ന കുറ്റവും ചെയ്യുന്നുണ്ട് എന്നോര്‍ത്താല്‍ നന്ന്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week