ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജിയോ ബേബി രംഗത്ത്. പാചകം ചെയ്യാന്‍ ബ്രാഹ്‌മണരെ വേണമെങ്കില്‍ പാചകത്തിനു ഉപയോഗിക്കുന്ന അരിയും പച്ചക്കറിയും ബ്രാഹ്‌മണര്‍ തന്നെ വിതച്ചു കൊയ്തതായിരിക്കണമെന്ന് ജിയോ ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ വിമര്‍ശനം.
‘അതുപോലെ പാചകത്തിന് ഉപയോഗിക്കുന്ന അരി പച്ചക്കറി എന്നിവ ബ്രാഹ്‌മണര്‍ വിതച്ചു കൊയ്തതായിക്കണം. ഉപ്പ് ബ്രാഹ്‌മണര്‍ കടല്‍വെള്ളം വറ്റിച്ചുണ്ടാക്കിയതാരിക്കണം. കുക്കിംഗ് ഗ്യാസ് ബ്രാഹ്‌മണന്റെ ഗ്യാസും ആയിരിക്കണം’, ജിയോ ബേബി പറഞ്ഞു.
ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലെ ഏഴാമത്തെ നിബന്ധനയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ‘പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണരായിരിക്കണം’ എന്നതായിരുന്നു ഈ നിബന്ധന.
അതേസമയം, ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് സി പി എം ആണെന്നിരിക്കെ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയത് ഹിന്ദു സമൂഹത്തില്‍ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് സന്ദീപ് വചസ്പതി ചൂണ്ടിക്കാട്ടി. സംഭവത്തിനെതിരെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
വ്യാപക വിമർശനങ്ങൾ ഉയർന്നതോടെ ഗുരുവായൂർ ഉൽസവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് റദ്ദാക്കി.
വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി ഇടപെട്ട് ഒഴിവാക്കാൻ കർശന നിർദേശം നൽകുകായിരുന്നു.
കോവിഡ് സാഹചര്യത്തിൽ
ഗവർമെന്റ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉൽസവ പരിപാടികൾ നടത്തുന്നതിനാൽ ഉൽസവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച .ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.