ചുരിദാര്‍ നല്ല വസ്ത്രമാണ് പക്ഷെ അതിന്റെ ഇടയിലോട്ട് സാത്താന്‍ കയറി ഷോള്‍ എടുത്ത് വലിച്ചെറിഞ്ഞു; അച്ചനെ ട്രോളി പിള്ളേര്‍ വൈറലായി

ചുരിദാനിറുള്ളില്‍ സാത്താന്‍ കയറി ഷാള്‍ വലിച്ചെറിയുന്നുവെന്ന പുരോഹിതന്റെ വിവാദ പ്രസംഗത്തെ ട്രോളി സോഷ്യല്‍ മീഡിയയില്‍ വൈറലായി സൗമ്യയും ജോഷിന്‍ സൂരജും. അച്ഛന്റെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ചുകൊണ്ട് ചെയ്ത വിഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ പങ്കുവച്ചത്. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണടക്കം ഫേസ്ബുക്കില്‍ ഈ വീഡിയോ പങ്കുവച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്.

മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇവരുടെ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. ‘കാണച്ചാ കാണ്’ എന്ന പുരോഹിതന്റെ വാക്യം തന്നെ കടമെടുത്താണ് പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ചുരിദാനിറുള്ളില്‍ സാത്താന്‍ കയറി ഷാള്‍ വലിച്ചെറിയുന്നുവെന്നും അതിന്റെ രണ്ടറ്റവും വെട്ടി മുറിയ്ക്കുന്നുവെന്നും തുടങ്ങി പെണ്‍കുട്ടികളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അച്ഛന്റെ പ്രസംഗം.

‘നല്ല ഒരു വസ്ത്രമുണ്ട്, ചുരിദാര്‍, പക്ഷെ ഇപ്പൊ ഒരു പ്രശ്‌നമുണ്ട് അതിന്റെ ഇടയില്‍ സാത്താന്‍ കയറി ആദ്യം ആ ഷാള്‍ എടുത്തു വലിച്ചെറിഞ്ഞു, പിന്നെ സാത്താന്‍ അതിന്റെ രണ്ടറ്റവും വെട്ടിയിട്ടു’, വിവാദ പ്രസംഗത്തില്‍ അച്ചന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News