25.6 C
Kottayam
Thursday, June 4, 2026

ഗൂഢാലോചന കേസ്‌: മൊബൈൽ ഫോണിന്റെ പരിശോധനാഫലം എത്തി; ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യും

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളുടെ പരിശോധനാഫലം എത്തി. റിപ്പോർട്ട് ആലുവ മജിസ്‌ട്രേറ്റ്‌ കോടതിക്ക് കൈമാറി. വരുംദിവസം ഇതിന്റെ പകർപ്പ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിക്കും. കേസിൽ നിർണായക തെളിവാകുമെന്ന് ക്രൈംബ്രാഞ്ച് സംഘം കരുതുന്നതാണ്‌ പരിശോധനാഫലം.

വാട്‌സാപ്പ് ചാറ്റുകളും ഫോൺകോൾ വിവരങ്ങളും അടക്കമുള്ള റിപ്പോർട്ടാണ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്ന് എത്തിയിരിക്കുന്നത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ നടൻ ദിലീപിനെയും സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ട്.

ലഭിച്ചത് ആറ്‌ ഫോണുകളുടെ ഫലം

- Advertisement -

ദിലീപ്‌ ഉപയോഗിച്ച ഐ-ഫോൺ 13 പ്രൊ-ഐഫോൺ 12 പ്രൊ-മാക്സ്‌, വിവോ ഫോൺ, സഹോദരൻ അനൂപ് 2017-ൽ ഉപയോഗിച്ച ഹുവായ്‌ ഫോൺ, 2020-ൽ ഉപയോഗിച്ച റെഡ്‌മി-9 ഫോൺ, സുരാജ്‌ ഉപയോഗിച്ച ഹുവായ്‌ ഫോൺ എന്നിവയുടെ പരിശോധനാ ഫലമാണ്‌ ലഭിച്ചത്‌.

- Advertisement -

ജനുവരി 31-ന്‌ ആണ് പ്രതികൾ അഭിഭാഷകൻ മുഖേന ഹൈക്കോടതി രജിസ്ട്രാർ ജനറലിന്‌ ഫോൺ കൈമാറിയത്‌. ഹൈക്കോടതിയിൽനിന്ന് ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ്‌കോടതിയിൽ എത്തിച്ചു. തുടർന്ന്‌ ഇവ പരിശോധിക്കാൻ തിരുവനന്തപുരം ഫൊൻസിക് ലാബിലേക്ക്‌ അയയ്ക്കുകയായിരുന്നു.

അതേസമയം, ദിലീപ്‌ 2017 മുതൽ ഉപയോഗിച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ഐ-ഫോൺ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഐ ഫോൺ-10 ആണ്‌ ഇത്. ഈ ഫോണിന്റെ ഉപയോഗ കാലയളവ് അടക്കം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഫോൺ ആവശ്യപ്പെട്ടത്. എന്നാൽ, ഫോൺ ഏതാണെന്ന്‌ വ്യക്തമല്ലെന്നാണ്‌ ദിലീപ്‌ കോടതിയിൽ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week