KeralaNews

ദിലീപിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, നാളെയും ഹാജരാവണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നാളെ വീണ്ടും താരത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ദൃശ്യങ്ങൾ നടന്റെ കൈവശമെത്തിയോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും വ്യക്തത വരുത്താനുണ്ടായിരുന്നു. ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ഇന്ന് ദിലീപ് പറഞ്ഞത്. ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.

ക്രൈാംബ്രാ‌ഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നടി കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇതാദ്യമായാണ് ദിലീപ് അന്വേഷഷണ സംഘത്തിന് മുന്നിലെത്തുന്നത്. ഇന്ന് രാവിലെ 11.20 ഓടെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരായ ദിലീപിനെ ക്രൈം ബ്രാ‌ഞ്ച് മേധാവി എസ് ശ്രീജിത്ത് അടക്കമുള്ളവരാണ് ചോദ്യം ചെയ്‌തത്.

തുരന്വേഷണത്തിൽ മൂന്ന് പ്രധാന കാര്യങ്ങളിലാണ് ദിലീപ് ഉത്തരം നൽകേണ്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയത്. ഈ ദൃശ്യം ദിലീപിന്‍റെ കൈവശമെത്തിയിട്ടുണ്ടോ എന്നതാണ് ഇതിൽ ആദ്യത്തേത്.

വിചാരണ ഘട്ടത്തിൽ പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കെന്താണെന്നതാണ് രണ്ടാമതായി അറിയാനുള്ളത്. സാക്ഷി ജൻസൻ അടക്കമുള്ളവർ ദിലീപിന്‍റെ അഭിഭാഷകർ കൂറ്മാറാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ പങ്കില്ലെന്ന് ആവർത്തികുന്ന ദിലീപ് എന്താനാണ് സാക്ഷികളെ സ്വീധീനിക്കുന്നതെന്നതാണ് ചോദ്യം.

മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപ് വിചാരണ കോടതിയെ അറിയിച്ചത്. എന്നാൽ ദിലീപിന് സുനിയുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം സുനിലിനെ പടവട്ടം കണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്‍റെ വീട്ട് ജോലിക്കാരൻ ദാസനും ഇത് സംബന്ധിച്ച നിർണ്ണായക മൊഴി നൽകി. ഇതൊടൊപ്പം ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കേസിലെ നിർണ്ണായക രേഖകളാണ് ഇക്കാര്യത്തിലും ദിലീപ് നേരത്തെ നൽകിയ മൊഴികളിൽ നിന്ന് വിഭിന്നമായ കണ്ടെത്തലുകളാണുള്ളത്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചിരുന്നില്ല. നടിയെ ആക്രമിച്ച കേസിലും നിയമോപദേശം തേടിയാകും ദിലീപ് എത്തുക എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസിൽ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ പരമാവധി വിവരങ്ങൾ ശേഖരിച്ച് വിട്ടയക്കുകയാകും അന്വേഷണ സംഘം ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button