30.6 C
Kottayam
Saturday, April 27, 2024

ദിലീപിനെതിരായ പീഡനക്കേസ് ഗൂഡാലോചന,ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്കായി മഞ്ജുവിനെ അകറ്റി കൂടെ നിര്‍ത്തി,ശ്രീകുമാര്‍ മേനോനെതിരെ വെളിപ്പെടുത്തല്‍

Must read

കോട്ടയം ദിലീപിനെതിരായ പീഡനപരാതിയ്ക്കു പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെന്നാവര്‍ത്തിച്ച് ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്.ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്കുവേണ്ടി മഞ്ജുവിനെ ശ്രീകുമാര്‍മേനോന്‍ കരുവാക്കുകയായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് ഫേസ് ബുക്കില്‍ കുറിച്ചു.

ഷോണ്‍ ജോര്‍ജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ദൈവം എന്നൊരാള്‍ മുകളിലുണ്ട്……കാരണം ദിലീപിനെതിരെ പീഢന കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തിയപ്പോള്‍ ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പി.സി.ജോര്‍ജ് പറഞ്ഞപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടി.കൃത്യമായി ഈ സംഭവങ്ങളുടെ പിന്നില്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ ഒരിക്കലും നടക്കില്ലാത്ത മഹാഭാരതം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം വഴി പ്രലോഭനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തിയ കുറെ വ്യക്തികളും ദിലീപിന്റെ കരിയര്‍ തകര്‍ക്കാന്‍ കൂടെ നിന്നുവെന്ന് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.പക്ഷേ അന്ന് അതിനെ എല്ലാവരും തള്ളി പറഞ്ഞു എങ്കിലും ഇന്ന് ഏറെ കുറെ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു.അദ്ദേഹത്തിന്റെ മഹാഭാരതം എന്ന പ്രോജക്റ്റ് ഒരു ഇല്ലാ കഥയായിരുന്നു.ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്ക് വേണ്ടി മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച് കൂടെ നിര്‍ത്തി അയാള്‍ കാണിച്ച് കൂട്ടിയതാണ് ഈ ഗൂഢാലോചന കുറ്റം.ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു ദിലീപ് പൂര്‍ണ്ണമായും നിരപരാധിയാണെന്ന്. ഇദ്ദേഹത്തിനെതിരെയുണ്ടായ ഗുഢാലോചനയെ പറ്റി കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് പീഢന കേസില്‍ പോലും അന്ന് സംശയം രേഖപെടുത്തിയത്.എന്നാല്‍ പീഢന കേസ് സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റകാര്‍ക്ക് ഉചിതമായ ശിക്ഷ വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവര്‍ത്തിക്കുന്നു.കൂടാതെ അന്ന് നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാര്‍ മേനോന്റെ ഇടപെടല്‍ സംബന്ധിച്ചും തുറന്ന് പറയാന്‍ മഞ്ജു വാര്യര്‍ തയ്യാറാകണം..കാരണം അതിന് മഞ്ജുവിന് മാത്രമേ കഴിയൂ….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week