InternationalNews
ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു
ബെയ്റൂട്ട്: ലെബനനിൽ വീണ്ടും സ്ഫോടനം, ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രദേശമായ താരിഖ് അൽ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കർ പൊട്ടിത്തെറിച്ചത്.
30ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്, പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ലെബനൻ റെഡ് ക്രോസ് ആണ് അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News