എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീണു; ഇതേ ഗ്ലാസില്‍ വെള്ളം കുടിച്ച വീട്ടമ്മ മരിച്ചു

എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീണു; ഇതേ ഗ്ലാസില്‍ വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസര്‍കോട്: വിഷം ഉള്ളില്‍ചെന്നതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53) യാണ് മരിച്ചത്. എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീഴുകയായിരുന്നെന്ന് പറയുന്നു. ഈ ഗ്ലാസില്‍ വെള്ളംകുടിച്ചതാണത്രേ മരണകാരണം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ് സജീവന്‍. മക്കള്‍: സനീഷ്, സചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്.

A 53-year-old woman, B.P. Shobhana, from Mottayamkochi, Kolichal, passed away after accidentally consuming water contaminated with rat poison. According to reports, while she was preparing rat poison, some of it accidentally splashed into a nearby glass of water. Unaware of this, she drank from the glass, which led to her tragic death while undergoing treatment.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News