നിലത്ത് പായ വിരിച്ചുകിടന്നുറങ്ങി; വീട്ടമ്മ ഉണര്‍ന്നപ്പോള്‍ കണ്ടത് പുതപ്പിനടിയില്‍ കിടക്കുന്ന ചത്ത പാമ്പിന്‍ കുഞ്ഞിനെ

നിലത്ത് പായ വിരിച്ചുകിടന്നുറങ്ങി; വീട്ടമ്മ ഉണര്‍ന്നപ്പോള്‍ കണ്ടത് പുതപ്പിനടിയില്‍ കിടക്കുന്ന ചത്ത പാമ്പിന്‍ കുഞ്ഞിനെ

ശാസ്താംകോട്ട: നിലത്ത് പായ വിരിച്ചുകിടന്ന വീട്ടമ്മ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത്, പുതപ്പിനടയില്‍ കിടക്കുന്ന ചത്ത പാമ്പിന്‍കഞ്ഞിനെ. ഒരു രാത്രി മുഴുവന്‍ പാമ്പിന്‍കുഞ്ഞിനൊപ്പം കിടന്നുറങ്ങിയെങ്കിലും ഭാഗ്യം കൊണ്ട് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടമ്മ ഉറങ്ങാന്‍ കിടന്നശേഷം പുതപ്പിനടിയില്‍ പാമ്പിന്‍കുഞ്ഞ് ഇഴഞ്ഞുകയറിയതാകാമെന്നാണ് നിഗമനം.

കുന്നത്തൂര്‍ നെടിയവിള അമ്പലം ജങ്ഷനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന വീട്ടമ്മയാണ് പാമ്പിനൊപ്പം കിടന്ന് ഉറങ്ങിയത്. രാവിലെ ഉണര്‍ന്ന് പുതപ്പ് മടക്കിവെക്കാന്‍ നോക്കിയപ്പോള്‍ഴാണ് ചത്ത നിലയില്‍ പാമ്പിനെ കണ്ടത്. പാമ്പ് എങ്ങനെ ചത്തുവെന്നതില്‍ വീട്ടമ്മയ്ക്ക് നിശ്ചയമില്ല. ഉറക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ ശരീരഭാരംകൊണ്ട് പാമ്പ് ചത്തുപോയതാകാമെന്നാണ് അവര്‍ പറയുന്നത്.

വിഷമുള്ള ഇനത്തില്‍പ്പെട്ട പാമ്പിന്‍കുഞ്ഞായിരുന്നു. സമീപവാസികളും മറ്റും ചേര്‍ന്ന് കുഴിച്ചിട്ടു. പിന്നീടാണ് സംഭവം പുറത്തറിയുന്നത്. വീട്ടമ്മയുടെ ദേഹത്ത് ചെറിയ പാട് കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അത് പാമ്പ് കടിച്ചതല്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News