അയല്‍വാസിയിട്ട തീയില്‍പതിച്ച് രണ്ടുവയസുകാരന്‍, 80 ശതമാനത്തോളം പൊള്ളലില്‍ മരണത്തോട് മല്ലടിച്ച് ഡിബിന്‍,മഹാമാരിക്കാലത്തെ മറ്റൊരു ദുരന്തക്കാഴ്ച പയ്യാവൂരില്‍ നിന്ന്

ശ്രീകണ്ഠാപുരം: ഒരു നാടിന്റെ ഒന്നടങ്കം നൊമ്പരമായി മാറിയിരിയ്ക്കുകയാണ് രണ്ടുവയസുകാരനായ ഡിബിന്‍.ഓടി നടന്നുള്ള കളി ചിരിക്കിടെ കാല്‍ തെന്നിയപ്പോള്‍ രണ്ടു വയസ്സുകാരന്‍ വീണത് തീക്കൂനയിലേക്കാണ്. പുറത്തെടുത്തപ്പോഴേക്കും ശരീരമാസകലം വെന്തുരുകിയിരുന്നു. പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ ഡൈബിയുടെ മകന്‍ ഡിബിനെ ശരീരമാസകലം 80 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.രണ്ടു ദിവസം മുമ്പ് വീടിനടുത്ത പറമ്പില്‍ സ്വകാര്യ വ്യക്തിയിട്ട തീ ആളിപ്പടരുമ്പോള്‍ ഈ പിഞ്ചുകുഞ്ഞ് ഓടിക്കളിക്കുകയും തീയിലേക്ക് പതിയ്ക്കകുയുമായിരുന്നു.

ശ്രീകണ്ഠാപുരത്ത് പിതാവ് ഡൈബി വണ്ടിയോടിച്ച് കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബ ജീവിതം നയിച്ചിരുന്നത്. വന്‍ തുക ചികിത്സക്കായി ചെലവായി. ഇനിയും കൂടുതല്‍ തുക തുടര്‍ ചികിത്സക്കാവശ്യമാണ്, നാട്ടുകാര്‍ ജെറി ജോസഫ് ചെയര്‍മാനും പഞ്ചായത്ത് അംഗം സജന്‍ വെട്ടുകാട്ടില്‍ കണ്‍വീനറുമായുള്ള ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍- 42522200057716.
IFC കോഡ്- SYNB0004252. സിന്‍ഡിക്കേറ്റ് ബാങ്ക്, ചന്ദനക്കാംപാറ ശാഖ.
ഫോണ്‍: 8547889888, 9495166325.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News