23.9 C
Kottayam
Thursday, June 4, 2026

ധർമസ്ഥല കൊലപാതക പരമ്പര: മണ്ണുനീക്കി പരിശോധന ഇന്നും തുടരും, ഇരട്ടി ആഴത്തിൽ കുഴിക്കും

Must read

ധർമസ്ഥല: മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറഞ്ഞ്‌ കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേത്രാവതി പുഴക്കരയിലെ സ്നാനഘട്ടിനരികിലുള്ള റവന്യൂഭൂമിയിലാണ് സംഘം കുഴിച്ചുനോക്കിയത്.

മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത 13 സ്ഥലങ്ങൾ തിങ്കളാഴ്ച അന്വേഷണസംഘം അടയാളപ്പെടുത്തി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഒന്നാമത്തെ നമ്പറായി അടയാളപ്പെടുത്തിയ സ്ഥലത്താണ് ചൊവ്വാഴ്ച കുഴിച്ചുനോക്കിയത്.

- Advertisement -

- Advertisement -

12 മണിയോടെ ആറു തൊഴിലാളികൾ കുഴിച്ചുതുടങ്ങിയെങ്കിലും പുഴയിലെ ശക്തമായ വെള്ളപ്പാച്ചിൽ കാരണം ഉറവവന്നതോടെ മൂന്നടി മണ്ണേ മാറ്റാനായുള്ളു. തുടർന്ന് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് എട്ടടിയോളം കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

- Advertisement -

പോലീസ് നായയെയും എത്തിച്ചിരുന്നു. വൈകീട്ട് ആറോടെ ആദ്യ ദിവസ പരിശോധന അവസാനിപ്പിച്ച് മുൻ ശുചീകരണത്തൊഴിലാളിയെയും കൊണ്ട്‌ അന്വേഷണസംഘം മടങ്ങി. ബുധനാഴ്ച രണ്ടാമത്തെ സ്ഥലത്തെ മണ്ണുനീക്കി പരിശോധന തുടരും.

ചൊവ്വാഴ്ച കുഴിച്ച സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധ്യതയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2019-ൽ പ്രദേശത്ത് പ്രളയമുണ്ടായിരുന്നു. നേത്രാവതി പുഴ കരകവിഞ്ഞൊഴുകി സ്നാനഘട്ട് മൊത്തം തകർന്നിരുന്നു. മാത്രമല്ല ഉരുൾപൊട്ടലുണ്ടായി മണ്ണും കല്ലും പ്രദേശത്ത് വന്നടിഞ്ഞിരുന്നു. ഇവിടെയാണ് 2014-ൽ മൃതദേഹം കുഴിച്ചിട്ടതായി ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയത്.

പ്രളയത്തിത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും പരിസരവാസികൾ സംശയം പ്രകടിപ്പിച്ചു. മണ്ണുനീക്കി പരിശോധിക്കുമെന്നറിഞ്ഞതോടെ നൂറുകണക്കിന് നാട്ടുകാരാണ് സ്നാനഘട്ടിൽ രാവിലെ എത്തിയത്. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

മൂന്നടി താഴ്ചയിൽ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് തൊഴിലാളിയുടെ വെളിപ്പെടുത്തലെന്നും അതിന്റെ ഇരട്ടി ആഴത്തിൽ കുഴിച്ചുനോക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിഐജി എൻ.എം. അനുചേത് പറഞ്ഞു. ആദ്യസ്ഥലത്ത് എട്ടടി താഴ്ചയിൽ മണ്ണുനീക്കി പരിശോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week