29.4 C
Kottayam
Saturday, June 6, 2026

ധർമ്മജന്റെ 'രണ്ടാം വിവാഹത്തിന്' കാരണം പിഷാരടിയുടെ ആ ചോദ്യം; നാണമില്ലേയെന്ന് ചോദിച്ചവർക്ക് മറുപടി

Must read

കൊച്ചി:നടൻ ധർമ്മജന്റെ ‘രണ്ടാം വിവാഹം’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തന്റെ ഭാര്യയെ തന്നെ വീണ്ടും വിവാഹം ചെയ്താണ് ധർമ്മജന്റെ ആരാധകരെ ഞെട്ടിച്ചത്. നടനും ഭാര്യ അനൂജയും തമ്മിലുള്ള വിവാഹം നേരത്തേ നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതോടെയാണ് 16 വർഷങ്ങൾക്കിപ്പുറം തന്റെ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാൻ ധർമ്മജൻ തീരുമാനിച്ചത്. യഥാർത്ഥത്തിൽ രമേഷ് പിഷാരടിയുടെ ഒരു ചോദ്യമാണ് ഇത്തരമൊരു തീരുമാനം എടുത്തതിന് പിന്നിൽ എന്ന് പറയുകയാണ് താരം.

16 വർഷം മുൻപ് ഒരു ദേവസ്വം ക്ഷേത്രത്തിൽ വെച്ചാണ് അനൂജയുടെ കഴുത്തിൽ താലി ചാർത്തുന്നത്. അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം എന്നത് കൊണ്ട് തന്നെ വിവാഹം രജിസ്റ്റർ ചെയ്തൊന്നുമില്ല. പ്രോഗ്രാമുകളും സിനിമകളുമൊക്കെയായി ജീവിതം തിരക്ക് പിടിച്ചതോടെ രജിസ്റ്റർ ചെയ്യണമെന്ന കാര്യമൊക്കെ പാടെ മറന്ന് പോയി. പിന്നെ ഭയക്കേണ്ട കാര്യമൊന്നുമില്ലാലോ, അമ്പലത്തിൽ രജിസ്റ്റർ ചെയ്ത രേഖ ഉണ്ടല്ലോ എന്നതായിരുന്നു ധൈര്യം. എന്നാൽ ചില ഔദ്യോഗിക ആവശ്യങ്ങൾ വന്നപ്പോൾ അമ്പലത്തിലെ രേഖ മാത്രം പോരെന്ന് മനസിലായി. ഒരിക്കൽ ഇക്കാര്യം അറിഞ്ഞ് നീ ഇതുവരെ രജിസ്റ്റർ ചെയ്തില്ലേയെന്ന് പിഷാരടി ചോദിച്ചു. അങ്ങനെയാണ് എന്നാൽ രജിസ്റ്റർ ചെയ്യാമെന്ന് തീരുമാനിച്ചത്. പിന്നെ മക്കളും വലുതായി വരികയാണല്ലോ, വിവാഹത്തിന് ഒരു നിയമസാധുത വേണമെന്ന് തോന്നി.

ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്ത ഓഫീസിന്റെ മുൻപിലൊരു ക്ഷേത്രമുണ്ട്. അവിടെ ചെന്നാണ് മാലയിട്ടത്. 16 വർഷം മുൻപ് കഴിഞ്ഞ വിവാഹമാണല്ലോ, വിവാഹ ഫോട്ടോയൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെ ഒരു ഫോട്ടോയും എടുക്കാമെന്ന് കരുതി. പിന്നെ മക്കളാണ് വിവാഹ മാലയൊക്കെ എടുത്ത് തന്നത് . അവരും ആവേശത്തിലായിരുന്നു. ഭാഗ്യം ചെയ്ത മക്കളാണല്ലോ , മാതാപിതാക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചല്ലോ. വിവാഹ വാർത്ത അറിഞ്ഞപ്പോൾ വളരെ സന്തോഷത്തോടെയാഅ പലരും സ്വീകരിച്ചത്. നിരവധി പേർ വിളിച്ച് അഭിനന്ദിച്ചു. ചിലർ എങ്ങമെയാണ് രജിസ്റ്റർ ചെയ്യേണ്ട നടപടിയെന്നൊക്കെ ചോദിച്ചിരുന്നു. അമ്മ താരസംഘടനയുടെ ജനറൽ ബോഡി യോഗത്തിന് പോയപ്പോൾ നിരവധി പേരാണ് ഇക്കാര്യത്തിൽ സന്തോഷവും സ്നേഹവും അറിയിച്ചത്’, നടൻ വ്യക്തമാക്കി.

അതേസമയം ഇങ്ങനെയൊക്കെ ആണെങ്കിലും സൈബർ അധിക്ഷേപത്തിനും പരിഹാസത്തിനും യാതൊരു കുറവും ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ധർമ്മജൻ. ചിലർ തന്നോട് നാണമില്ലേയെന്ന് ചോദിച്ചിരുന്നതായി നടൻ പറയുന്നു. ‘എന്തിനാണ് ഞാൻ നാണിക്കുന്നത് .എന്റെ ഉദ്ദേശ്യം എന്താണെന്ന് കൃത്യമായി അറിയാം. പിന്നെ, നാണിക്കാൻ എന്താണിരിക്കുന്നത്. പിന്ന വിവാഹം കഴിച്ച് മണവാളനും മണവാട്ടിയുമായി നടക്കാൻ ഒന്നുമായിരുന്നില്ലലോ’, താരം പറയുന്നു. വിവാഹം ശരിക്കും ആഘോഷമാക്കിയത് മാധ്യമങ്ങളാണ്. ചെറിയൊരു ചടങ്ങായിരുന്നു ആലോചിച്ചത്. എന്നാൽ ഒരു ദിവസം നീണ്ടുനിന്ന ചടങ്ങായിപ്പോയി. മാധ്യമങ്ങളാണ് അതിന് കാരണമായത്’, ധർമ്മജൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week