25.5 C
Kottayam
Friday, June 5, 2026

കോടീശ്വരനാണെന്ന് ധർമ്മജന്റെ സത്യവാങ്മൂലം; സ്വത്ത് വിവരങ്ങളുടെ കണക്കിങ്ങനെ

Must read

കോഴിക്കോട് ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ചലച്ചിത്ര നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കും ഭാര്യ അനൂജയ്ക്കും വിവിധ ബാങ്കുകളിലായി 63.98 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം. ധര്‍മജന് 37.49 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 26.48 ലക്ഷം രൂപയുടെയും നിക്ഷേപമാണുള്ളത്. 2.70 കോടി രൂപയുടെ സ്വത്തുക്കളാണ് ധര്‍മജന്റെയും ഭാര്യയുടെയും രണ്ട് ആശ്രിതരുടെയും പേരിലുള്ളത്.

ധര്‍മജന് 40.32 ലക്ഷത്തിന്റെ കാറും 17.79 ലക്ഷത്തിന്റെ മറ്റൊരു കാറുമുണ്ട്. 48,000 രൂപ വിലയുള്ള ഒരു സ്‌കൂട്ടറുമുണ്ട്. 12.50 ലക്ഷത്തിന്റെ കൃഷിഭൂമിയും 50 ലക്ഷത്തിന്റെ കാര്‍ഷികേതര ഭൂമിയുമുണ്ട്. 62 ലക്ഷം രുപ വിലമതിക്കുന്ന വീട് സ്വന്തമായുണ്ട്. ധര്‍മജന്റെ പേരില്‍ അഞ്ചു ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയും 60 ലക്ഷത്തിന്റെ എസ്.ബി.ഐ ലൈഫ് പോളിസിയുമുണ്ട്.

ധര്‍മജന് 1,60,000 രൂപ വില മതിക്കുന്ന അഞ്ചു പവന്റെ സ്വര്‍ണാഭരണവും ഭാര്യയ്ക്ക് 6.40 ലക്ഷം രുപ വലിവരുന്ന 20 പവന്റെ സ്വര്‍ണാഭരണവുമുണ്ട്. രണ്ടു മക്കള്‍ക്ക് 70,000 രൂപ വിലമതിക്കുന്ന രണ്ടു പവന്‍ വീതം സ്വര്‍ണാഭരണമുണ്ട്. ധര്‍മജന് 1,62,88,726 രൂപയുടെ ജംഗമ സ്വത്തും ഭാര്യയ്ക്ക് 32,93,434 രൂപയുടെ ജംഗമസ്വത്തുമാണുള്ളത്. ധര്‍മജന്റെ വരുമാന മാര്‍ഗം ബിസിനസും അഭിനയവുമാണ്. ഭാര്യയ്ക്ക് വരുമാനം ബിസിനസില്‍നിന്നാണ്. ധര്‍മജന് 12 ലക്ഷത്തിന്റെ വാഹന വായ്പയുമുണ്ടെന്നാണ് നാമനിർദേശ പത്രികയോടൊപ്പം നൽകിയ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week