കോഴിക്കോട്: ബാലുശേരിയില്‍ നടനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ധര്മജന് ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ സച്ചിന് ദേവ് ആണ് ഇവിടെ ജയിച്ചത്. 18,000ത്തില്‍ കൂടുതല്‍ വോട്ടുകളുടെ ലീഡ് നേടിയാണ് സച്ചിന് ജയം ഉറപ്പിച്ചത്.
പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന് വിജയിച്ചു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് നില ഉയര്‍ത്തുകയായിരുന്നു. നിലവിലെ എക്സൈസ് മന്ത്രിയാണ് അദ്ദേഹം. ഉടുമ്പന്‍ചോലയില്‍ എം.എം മണിയും വിജയിച്ചു. 27,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.എം മണിയുടെ വിജയം.
നിലവില്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന്റെ വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. 95 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് 42 സീറ്റിലും എന്‍ഡിഎ 2 സീറ്റിലും മാത്രമാണ് മുന്നേറുന്നത്.