31.1 C
Kottayam
Thursday, May 16, 2024

ലോക്ക് ഡൗണ്‍; പോലീസുകാര്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

Must read

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെ പോലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് അത്തരം സംഭവങ്ങള്‍ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

പാല്‍ വിതരണക്കാര്‍, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പോലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ബേക്കറിയും മരുന്നുകടകളും പോലീസ് അടപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പോലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ബെഹ്‌റ ഓര്‍മ്മിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week