കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ പതിനാലംഗ സംഘമാണ് പരിശോധന നടത്തുന്നത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്.
വിമാനത്താവളത്തില്‍ സുരക്ഷ പാളിച്ച ഉണ്ടോയെന്നും സംഘം പരിശോധിക്കും. അതേസമയം, വിമാനത്താവള ദുരന്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിവില്‍ എവിയേഷന്‍ മന്ത്രി ഹര്‍ദ്ധീപ് സിംഗ് പറഞ്ഞു.
കനത്തെ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് ദുബൈയില്‍ നിന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെട്ടത്. അപകടത്തില്‍ പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചിരിന്നു.