EntertainmentKeralaNews

നടി മൃദുല വിജയ് പ്രസവിച്ചു, ആശംസകളുമായി മലയാളികൾ

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃദുല വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര സീരിയൽ നടിമാരിൽ ഒരാളാണ് മൃദുല വിജയ്. നിരവധി ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സ്വന്തമാക്കിയത്.

ഈ വർഷം ജനുവരിയിൽ ആയിരുന്നു താൻ ഗർഭിണിയാണ് എന്ന വിശേഷം താരം അറിയിച്ചത്. നിരവധി ആരാധകർ ആയിരുന്നു താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഈ സമയത്ത് താരം തുമ്പപ്പൂവ് എന്ന പരമ്പരയിൽ ഒരു ശ്രദ്ധയെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത ഈ പരമ്പരയിൽ വീണ എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ ഗർഭിണി ആയതിനുശേഷം താരം ഈ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. നിയുക്ത പ്രസാദ് എന്ന നടിയാണ് ഈ പരമ്പരയിൽ താരത്തിന് പകരം എത്തിയത്.

ഇപ്പോൾ താൻ അമ്മ ആയിരിക്കുകയാണ് എന്ന വിശേഷമാണ് മൃദുല അറിയിക്കുന്നത്. ഒരു പെൺകുഞ്ഞിന് ആണ് താരം സിനിമ നൽകിയിരിക്കുന്നത്. താരം തന്നെയാണ് ഈ വാർത്ത ഇൻസ്റ്റാഗ്രാം വഴി ആരാധകരെ അറിയിച്ചത്. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം കുട്ടിയുടെ ഫോട്ടോയും പേരും ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല. ഇതിൽ ഞങ്ങൾക്ക് ചെറിയ നിരാശയുണ്ട് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ദൈവത്തിനും സുഹൃത്തുക്കൾക്കും എല്ലാം മൃദുല പ്രത്യേകം നന്ദി പറയുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker