തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്.
മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.വീട്ടിലെ ടി.വി കേടായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലെ നിരാശയാണ് മരണത്തിന് കാരണമെന്ന് രക്ഷാകര്ത്താക്കള് ആരോപിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News