തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം : മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി

മുംബൈ: സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം സമര്‍ച്ചിച്ച സംഭവത്തില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി. ക്രിമിനല്‍ കേസില്‍ ഫഡ്നാവിസിന് വിചാരണ നേരിടണം. കേസില്‍ ഫഡ്നാവിസ് തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളിയതോടെയാണ് ഫഡ്നാവിസിന് വിചാരണ നേരിടേണ്ടി വരുന്നത്.

ജനപ്രാതിനിധ്യ നിയമത്തിന്റെ 125 എ വകുപ്പു പ്രകാരം നാമനിര്‍ദ്ദേശ പത്രികയില്‍ സമര്‍പ്പിക്കേണ്ടിയിരുന്ന കേസ് വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് ഫഡ്നാവിസിന് വിചാരണ നേരിടേണ്ടത്. ഫഡ്നാവിസിനെ അയോഗ്യനാക്കമെന്നാവശ്യപ്പെട്ട് അഭിഭാഷകനും സമൂഹ്യ പ്രവര്‍ത്തകനുമായ സതീഷ് ഉകേയാണ് കോടതിയെ സമീപിച്ചത്

2014 ലെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന കാര്യം ഫഡ്നാവിസ് മറച്ചു വച്ചിരുന്നു. ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സതീഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ഫ്ഡനാവിസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News