KeralaNews

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്‌മണര്‍ തന്നെ വേണമെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്‌മണര്‍ തന്നെയായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കുലറിലൂടെ അറിയിച്ചു. ജനുവരി പതിനേഴിന് പുറത്തുവിട്ട സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരിയില്‍ നടക്കുന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പുതിയ ജോലിക്കാരെ നിയമിക്കുന്നതിന് സര്‍ക്കുലറിറക്കിയത്.

പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണരായിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. പാചകത്തിന് വരുന്നവര്‍ ശുദ്ധമുള്ളവരാവണമെന്നും ഒരുതരത്തിലുള്ള തടസങ്ങളും കൂടാതെ ആത്മാര്‍ത്ഥയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി ജോലി ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ജോലി ലഭിക്കുന്നവര്‍ പ്രവൃത്തിയുടെ ഉറപ്പിലേക്കായി ഒരു ലക്ഷം രൂപ സുരക്ഷാ നിക്ഷേപം ഹാജരാക്കണം. ഗവണ്‍മെന്റ് നിയമങ്ങള്‍ക്കനുസരിച്ച് ക്വട്ടേഷനില്‍ ഭേദഗതിയുണ്ടാവുമെന്നും സര്‍ക്കുലറിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button