ശബരിമല കണ്ടെയിന്‍മെന്റ് സോണാക്കണമെന്ന് ആരോഗ്യ വകുപ്പ്; എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമല ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ആരോഗ്യ വകുപ്പു നിര്‍ദ്ദേശത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ജനവാസ കേന്ദ്രമല്ല എന്നതാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ടുവെക്കുന്ന വാദം.

ശബരിമല കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തുക എന്നതാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. ശബരിമലയിലെ ശാന്തിമാരടക്കമുള്ള ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഈ സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. ശബരിമല ജനവാസ മേഖലയാല്ലാത്തതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും, യാതൊരു കാരണവശാലും ഭക്തരെ വിലക്കില്ലെന്നുമാണ് ദേവസ്വംബോര്‍ഡിന്റെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News