KeralaNews

ദക്ഷിണ ആൻഡമാൻ കടലിൽ ന്യൂനമർദം,സ്ഥിതിഗതികള്‍ വിലയിരുത്തി കേരളം

തിരുവനന്തപുരം:ദക്ഷിണ ആൻഡമാൻ കടലിൽ 2020 ഏപ്രിൽ 30 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശേഷമുള്ള 48 മണിക്കൂറിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുകയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കടുത്ത് കൂടെ മുന്നേറാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ന്യൂനമർദത്തിന്റെ രൂപീകരണവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ ഇടയുള്ള മോശം കാലാവസ്ഥയും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker