റെയില്‍വെ പാളത്തില്‍ ആത്മഹത്യാ ശ്രമം; യുവാവിന് രക്ഷകരായി ആര്‍.പി.എഫ്

മുംബൈ: റെയില്‍വേ പാളത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിന് രക്ഷകരായി റെയില്‍വേ പോലീസ്. മുംബൈയിലെ വരാര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് 32 വയസുകാരനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ 11:30നായിരുന്നു സംഭവം നടന്നത്. റെയില്‍ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. അമ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് യുവാവ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം. റെയില്‍വേ ട്രാക്കില്‍ കിടന്ന ഇയാളെ ട്രെയിന്‍ വരുന്നതിനു മുന്‍പ് റെയില്‍വേ പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു.

വിരാര്‍ സ്വദേശിയായ യുവാവ് കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇയാളുടെ അമ്മ മരിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News