KeralaNews

കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവം; പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം. പ്രിന്‍സിപ്പള്‍ എസ്.ഐ അനീഷ്, സി.പി.ഒമാരായ മനീഷ്, സജിത് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. സംഭവത്തില്‍ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ പറഞ്ഞു.

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡിഷ് സ്വദേശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെ (68) യാണ് കോവളം പോലീസ് അവഹേളിച്ചെന്നു പരാതി ഉയര്‍ന്നത്. ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നു വാങ്ങിയ മദ്യം ബില്ലില്ലാത്തതിനാല്‍ കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജില്‍ പോയി ബില്‍ വാങ്ങി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.

അതിനിടയില്‍, കോവളത്തേത് പോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫറഞ്ഞു. വിനോദ സഞ്ചാരികളോട് പോലീസ് വിനയത്തോടെ പെരുമാറണം. സംഭവിച്ചത് എന്താണെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെ എന്നും റിയാസ് പറഞ്ഞു. എന്നാല്‍, വിദേശ പൗരനോടുള്ള മോശം സമീപനത്തില്‍ പോലീസിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തിയിരുന്നു. മികച്ച പ്രവര്‍ത്തനമാണ് കേരളത്തിലെ പോലീസ് നടത്തുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ വച്ച് പോലീസിനെ വിലയിരുത്തരുത് എന്നും കൊല്ലം ജില്ലാ സമ്മേളന പൊതുചര്‍ച്ചയിലാണ് കോടിയേരി ബാലകൃഷ്ണന്റെ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. സ്വീഡന്‍ സ്വദേശിയായ സ്റ്റീഫ്ന്‍ ആസ്ബെര്‍ഗിനെയാണ് വാഹന പരിശോധനയ്ക്കിടെ കേരള പോലീസ് അവഹേളിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്. അറുപത്തെട്ടുകാരനായ സ്റ്റീഫന്‍ നാല് വര്‍ഷമായി കോവളത്തുള്ള സ്വകാര്യ ഹോട്ടലില്‍ താമസിച്ചു വരികയാണ്. വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റില്‍ നിന്നും വാങ്ങിയ മൂന്നു കുപ്പി വിദേശമദ്യവുമായി ഹോട്ടലിലേക്കു പോകുന്ന വഴിയാണ് വാഹന പരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന സ്റ്റീഫനെ കൈകാണിച്ചു നിര്‍ത്തിയത്.

ബാഗില്‍ മദ്യമുണ്ടോയെന്നും ഉണ്ടെങ്കില്‍ ബില്ല് കാണിക്കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റീഫന്‍ ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് കൈവശമില്ലാത്തതിനാല്‍ നല്‍കിയിരുന്നില്ല. വീണ്ടും പോലീസുകാര്‍ ബില്ല് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍ നിന്ന് രണ്ടു കുപ്പിയെടുക്കുകയും അതിലുണ്ടായിരുന്ന മദ്യം സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കുകയും ചെയ്തു. അതിന് ശേഷം മൂന്നാമെത്ത കുപ്പി ബാഗില്‍ ത്തന്നെ വച്ചു. പോലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചപ്പോള്‍ തനിക്കുണ്ടായ മാനസികബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് സ്റ്റീഫന്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button