26.7 C
Kottayam
Sunday, November 24, 2024

പച്ചക്കറിവില നിയന്ത്രണം;അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തും

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധനവ് (vegetable price hike) നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. കൃഷി മന്ത്രി പി.പ്രസാദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു. . തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില ഇനിയും ഉയരാനിടയാക്കുമെന്ന് പൊള്ളാച്ചി മൊത്തവ്യാപാര കേന്ദ്രത്തിലെ കച്ചവടക്കാര്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്.

പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇന്ധന വില വർദ്ധനയാണ് ഹോട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്....

രമ്യ മോശം സ്ഥാനാർത്ഥി, നൂറ് ശതമാനം പരാജയം ഉറപ്പായിരുന്നു; പാർട്ടി നിർദ്ദേശം കൊണ്ട് ഒന്നും പറയാതെ പിന്തുണച്ചു ; ചേലക്കര പരാജയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി

തൃശ്ശൂർ : ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ പൊട്ടിത്തെറി . ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയെ നിർത്തിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും പ്രാദേശിക നേതാക്കളുടെ...

രശ്മിക സിംഗിളല്ല! വിജയ് ദേവരകൊണ്ടയുടെ ദൃശ്യങ്ങൾ ചോർന്നു; വിവാഹം ഉടനെന്ന് റിപ്പോർട്ട്

മുംബൈ: പ്രണയത്തെ കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വെളിപ്പെടുത്തിയതിന് പിന്നാലെ നടി രശ്മികയ്‌ക്കൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങൾ വൈറൽ. ഒരു റെസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്യുടെയും രശ്മികയുടെയും ചിത്രമാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ്...

പെൺബുദ്ധി പിൻബുദ്ധി,വളയിട്ട കൈ,വീട്ടമ്മ പ്രയോഗങ്ങൾ വേണ്ട; മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന് വനിതാ കമ്മീഷൻ

കൊച്ചി: മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന നിർദ്ദേശവുമായി വനിതാ കമ്മീഷൻ. ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. വാർത്താ അവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാദ്ധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും...

തളർത്താൻ നോക്കണ്ട;സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്ന് എ കെ ബാലന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ  ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെബാലന്‍ പറഞ്ഞു.സരിൻ തിളങ്ങുന്ന നക്ഷക്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.സരിൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.