CrimeKeralaNews

നാദാപുരത്ത് വീട്ടില്‍ കയറി ഗുണ്ടാ സംഘത്തിന്‍റെ ആക്രമണം; ഒരാൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത്(Nadapuram) വീട്ടില്‍ കയറി ഗുണ്ടാ സംഘത്തിന്‍റെ(goons attack) ആക്രമണം. കണ്ണൂരില്‍നിന്നെത്തിയ എട്ടംഗ സംഘമാണ് വീട്ടുകാരെയും നാട്ടുകാരെയും മർദിച്ചത്. സാമ്പത്തിക തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നാദാപുരം തണ്ണീർപന്തല്‍ കടമേരി റോഡിലെ പാലോറ നസീറിന്‍റെ വീട്ടില്‍ ഇന്നലെ വൈകീട്ടാണ് കണ്ണൂരില്‍നിന്നും എട്ടംഗസംഘമെത്തി ആക്രമണം നടത്തിയത്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നസീറിന്‍റെ മകന്‍ നിയാസുമായുള്ള സാമ്പത്തിക ഇടപാടുകളെപറ്റി സംസാരിക്കാനെന്ന് പറഞ്ഞാണ് സംഘം വീട്ടിലെത്തിയത്. നിയാസിനെ അടുത്തിടെ എംഡിഎംഎ മയക്കുമരുന്ന് കൈവശം വച്ചതിന് വളയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നിയാസ് ജാമ്യത്തിലിറങ്ങി. തന്നെ തേടിയെത്തിയ സംഘവുമായി നിയാസ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രിയോടെ ചർച്ച സംഘർഷമായി മാറി. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ നിയാസ്, അാതാവ് പാത്തു, ഭാര്യ ആയിഷ എന്നിവർക്കാണ് മർദനത്തില്‍ പരിക്കേറ്റത്.

ശബ്ദം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസി അബ്ദുള്ളയ്ക്കും മർദനമേറ്റു. ഇയാളുടെ കാലിന്‍റെ എല്ലൊടിഞ്ഞു. മാരകായുധങ്ങളടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷമറിഞ്ഞ് കൂടുതല്‍ നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് അക്രമിസംഘം സ്ഥലം വിട്ടത്. സംഭവത്തില്‍ നാദാപുരം പോലീസ് കണ്ടാലറിയാവുന്ന നാല്പേരടക്കം എട്ട് പേർക്കെതിരെ കേസെടുത്തു.

അക്രമി സംഘത്തിലെ ഒരാൾ രാത്രിതന്നെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരകിയാണ്. സംഘമെത്തിയ രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ നാറാത്ത് സ്വദേശി ഷഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ എത്തിയ രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചില്‍ തുടങ്ങി. നിയാസുംസംഘവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും മയക്കുമരുന്ന് കേസുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker