കന്യകാത്വം നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല, പക്ഷെ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിന്നു; വെളിപ്പെടുത്തലുമായി ഡെമി ലൊവാറ്റോ

കൗമാരപ്രായത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ നടിയും ഗായികയുമായ ഡെമി ലൊവാറ്റോ. പീഡനത്തിന് ഇരയായ ശേഷം വര്‍ഷങ്ങളോളം മദ്യത്തിലും ലഹരി മരുന്നിലും താന്‍ അടിമപ്പെട്ട് ജീവിച്ചതായും അവര്‍ പറഞ്ഞു.

അതേസമയം, തന്നെ ആക്രമിച്ചയാളുമായി വീണ്ടും സഹകരിക്കേണ്ടി വന്നുവെന്നും, എന്നാല്‍ അയാള്‍ക്ക് ഒരിക്കലും അതേക്കുറിച്ച് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും നടി പറയുന്നു. ഡെമി ലൊവാറ്റോ: ഡാന്‍സിംഗ് വിത് ദ ഡെവിള്‍ എന്ന ഡോക്യുമെന്ററി സീരീസിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം, ആ വ്യക്തി ആരാണെന്ന് ഡെമി വ്യക്തമാക്കാന്‍ തയ്യാറായില്ല.

പുനരധിവാസ കേന്ദ്രങ്ങളില്‍ ചികിത്സ നടത്തി ലഹരിമരുന്നില്‍ നിന്നും വിമുക്തി നേടിയതിന് ശേഷമാണ് കരിയറും ജീവിതവും തിരിച്ചു പിടിച്ചത്. അന്ന് താന്‍ പൂര്‍ണമായും ശാരീരിക ബന്ധത്തിന് തയ്യാറായിരുന്നില്ല. പരസ്പര സമ്മതത്തോടെ ആണെന്ന് തോന്നുന്ന വിധത്തിലായിരുന്നു പീഡനം നടന്നത്.

താന്‍ വിലക്കിയെങ്കിലും അയാള്‍ അത് ചെവികൊണ്ടില്ലെന്നും, അതൊരു അതിക്രമമായിരുന്നു എന്ന് തിരിച്ചറിയാന്‍ സമയമെടുത്തെന്നും, പീഡനം നടന്നതിന് ശേഷം ഒരു മാസം കഴിഞ്ഞ് താന്‍ അയാളെ വിളിച്ചു .ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു അയാളുടെ പ്രതികരണം-നടി പറഞ്ഞു.

അത് തന്നെ മാനസികമായി വീണ്ടും തകര്‍ത്തുവെന്നും, കന്യകാത്വം നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷെ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയതായും നടി പറയുന്നു. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ് ഇത് പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News