27.5 C
Kottayam
Sunday, June 7, 2026

യു.കെയിൽ ഡെല്‍മിക്രോണ്‍, രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

Must read

കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. 

കൊവിഡ് അതിശക്തമായ തരംഗങ്ങള്‍ സൃഷ്ടിച്ച യുകെയില്‍ ആണ്, നിലവില്‍ ഒമിക്രോണ്‍ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്നത്. പ്രതിദിന കൊവിഡ് കേസുകളും, ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്ന സാഹചര്യമാണ് യുകെയില്‍ കാണാനാകുന്നത്. 

നേരത്തെ ഡെല്‍റ്റ വകഭേദവും യുകെയില്‍ കൊവിഡ് പ്രതിസന്ധി തീര്‍ത്തിരുന്നു. ഇപ്പോള്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നത്, ഒമിക്രോണ്‍ വകഭേദം മൂലം മാത്രമല്ലെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. ഒമിക്രോണും ഡെല്‍റ്റയും ഒത്തുചേര്‍ന്ന വൈറസ് വകഭേദമാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നതെന്നാണ് വിലയിരുത്തല്‍. ‘ഡെല്‍മിക്രോണ്‍’ എന്നാണിതിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. 

യുകെയില്‍ മാത്രമല്ല യുഎസ്, മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമാകുന്നത് ‘ഡെല്‍മിക്രോണ്‍’ ആണെന്ന തരത്തിലാണിപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നത്. 

- Advertisement -

‘ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന ഡെല്‍മിക്രോണ്‍ ആണ് നിലവില്‍ യൂറോപ്പിലും യുഎസിലുമെല്ലാം കൊവിഡ് കേസുകളുടെ സുനാമി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഒമിക്രോണ്‍ എത്തരത്തിലാണ് ബാധിക്കപ്പെടുകയെന്നത് ഇനിയും കണ്ടറിയേണ്ടതുണ്ട്. ഇപ്പോഴും ഡെല്‍റ്റയും അതിന്റെ ഉപവകഭേദങ്ങളും തന്നെയാണ് രാജ്യത്ത് ഏറെയും വ്യാപകമായിട്ടുള്ളത്. ഇതിന് പകരം ഒമിക്രോണ്‍ ആകാന്‍ ഒരുപക്ഷേ അധികം സമയം വേണ്ടിവരികയുമില്ല…’ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കൊവിഡ് ടാസ്‌ക് ഫോഴ്‌സ്’ അംഗം ശശാങ്ക് ജോഷി പറയുന്നു. 

- Advertisement -

ഇതിനിടെ ആശ്വാസകരമായൊരു വിവരം യുകെയില്‍ നിന്നുള്ള ഗവേഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ കേസുകള്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം 70 ശതമാനത്തോളം കുറവാണെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന വിവരം. ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുന്ന വകഭേദമാണ് ഒമിക്രോണ്‍. എന്നാല്‍ രോഗതീവ്രതയുടെ കാര്യത്തില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെക്കാള്‍ സുരക്ഷിതമാണെന്നാണ് ഈ വിവരം സൂചിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week