25.4 C
Kottayam
Friday, May 17, 2024

ആപ്പോ മോദിയോ? ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ

Must read

ഡല്‍ഹി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ ഹിതപരിശോധന എന്നു വിശേഷിപ്പിയ്ക്കപ്പെടാവുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ.രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ആപ്.

ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ഫലങ്ങളാണ് പുറത്തു വരുന്നതെങ്കിലും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും ബിജെപി നില മെച്ചപ്പെടുത്തിയേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ നില പതിവുപോലെ തന്നെ ദയനീയമായിരിയ്ക്കുമെന്ന് നേതാക്കള്‍ തന്നെ സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്.എക്‌സിറ്റ് പോള്‍ ഫലങ്ങളെ വിശ്വസിയ്‌ക്കേണ്ടതില്ലെന്നാണ് ബി.ജെ.പി വാദം

70 നിയമ സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 62.59 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വോട്ടിംഗ് കണക്കുകള്‍ പുറത്ത് വിട്ടത്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്ളതിനേക്കാള്‍ രണ്ട് ശതമാനം അധികമാണ് ഇത്തവണ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു . ബല്ലിമാരന്‍ മണ്ഡലത്തിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം ഉള്ളത് 71.6 ശതമാനം. കുറവ് ഡല്‍ഹി കന്റോണ്മെന്റ് മണ്ഡലത്തിലായിരുന്നു 45.4 ശതമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week