സ്വാതന്ത്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: സ്വാതന്ത്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നു.

നിലവില്‍ പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹി പോലീസിന് ശക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഡ്രോണുകളെ നേരിടാനുള്ള പ്രത്യേക പരിശീലനങ്ങളും നല്‍കുന്നുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 5നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നത്.

പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഓഗസ്റ്റ് 5ന് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News