23.9 C
Kottayam
Thursday, June 4, 2026

കൊറോണയെ കുറിച്ചറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ തുറക്കരുത്! മുന്നറിയിപ്പുമായി ഡല്‍ഹി പോലീസ്

Must read

ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹര്യത്തില്‍ വൈറസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരയുകയാണ ലോകജനത. ഇതിനായി പല വെബ്സൈറ്റുകളും നാം സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ ചിലത് നല്‍കുന്നത് തെറ്റായ വിവരങ്ങളാണെന്ന് മാത്രമല്ല, നിങ്ങളുടെ കമ്പൂട്ടറുകളെ വൈറസിന്റെ പിടിയിലാക്കാനും ഇവയ്ക്ക് സാധിക്കും.

ഡല്‍ഹി പോലീസാണ് അപകടകാരികളായ വെബ്സൈറ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയാണ് സൈബര്‍ കുറ്റവാളികള്‍.

ഡല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കിയ വെബ്സൈറ്റുകള്‍ :

Coronavirusstatus(dot)space website

- Advertisement -

Coronavirusmap(dot)com website

- Advertisement -

Blogcoronacl.canalcero(dot)digital website

Vaccinecoronavirus(dot)com website

Coronavirus(dot)cc website

- Advertisement -

Bestcoronavirusprotect(dot)tk website

coronavirusupdate(dot)tk website

Coronavirus(dot)zone website

Coronavirusrealtime(dot)com website

Coronavirus(dot)app website

Bgvfr.coronavirusaware(dot)xyz website

Coronavirusaware(dot)xyz website

Coronavirus(dot)healthcare website

Survivecoronavirus(dot)org website

അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി. രാജസ്ഥാനില്‍ നിന്നാണ് പുതിയ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഭില്‍വാര സ്വദേശിയാണ് മരിച്ചത്. ഇതോടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ 17 ലേക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week