ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ തീവ്രതഅതിഭീകരമാക്കുകയാണ് രാജ്യത്തിന്റെ സാഹചര്യം.പ്രതിദിനം മൂന്നു ലക്ഷത്തോളം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. ഓരോ മണിക്കൂറിലും കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമാകുന്നത് 12 പേര്‍ക്കാണ് .
തിങ്കള്‍ മുതല്‍ ശനിയാഴ്ച (ഏപ്രില്‍ 19-24) വരെയുള്ള കണക്കനുസരിച്ച് ഡൽഹിയിൽ 1,777 പേരാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഓരോ മണിക്കൂറും 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
<
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയിലെ മരണ നിരക്ക് 300 ന് മുകളിലാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 357 പേര്‍ ശനിയാഴ്ച മരിച്ചു.
ഇത് കൂടാതെ ഓക്‌സിജന്‍ ക്ഷാമവും ഡൽഹിയിൽ രൂക്ഷമാണ്. പ്രാണവായു ലഭിക്കാതെ ആശുപത്രികളില്‍ നിരവധി മരണമാണ് സംഭവിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങൾക്കും പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ക്കും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കത്തയച്ചിരുന്നു.