NationalNews

പറന്നുയർന്നതിന് പിന്നാലെ യന്ത്രത്തകരാർ; ഡൽഹി-ചെന്നൈ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: എഞ്ചിൻ തകരാർ മൂലം വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഡൽഹി ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ തിരികെയെത്തിയത്.

എ321നിയോ വിമാനം 9.46നാണ് 230 യാത്രക്കാരുമായി ചെന്നൈയിലേയ്ക്ക് പറന്നത്. കുറച്ച് സമയം പിന്നിട്ടപ്പോഴാണ് എഞ്ചിൻ തകരാർ കണ്ടെത്തുന്നത്. പിന്നാലെ 10.39ന് ഡൽഹിയിൽ ലാൻഡിംഗ് നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് യു എസിലേയ്ക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ വിമാനം എഞ്ചിൻ തകരാറിനെത്തുടർന്ന് റഷ്യയിൽ ഇറക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ന്യുഡൽഹിയിൽ നിന്നു സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെട്ട വിമാനം റഷ്യയിലെ മഗദാനിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. 216 യാത്രക്കാരും 16 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. മോസ്കോയിൽ നിന്ന് 10,000 കിലോമീ​റ്റർ അകലെയുള്ള ഒറ്റപ്പെട്ട മേഖലയാണ് മഗദാൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker