25.5 C
Kottayam
Sunday, June 7, 2026

കേരളം ഫുൾ ഉണ്ടല്ലോ ഇവിടെ…; ഹണി റോസിനൊപ്പമുള്ള അയർലാൻഡ് മന്ത്രിയുടെ സെൽഫിയിൽ മലയാളി തരംഗം, പ്രതികരണവുമായി താരം

Must read

കൊച്ചി:ബോയ് ഫ്രണ്ട്‌സ്’ എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്. ‘ട്രിവാണ്ട്രം ലോഡ്ജ്’ എന്ന ചിത്രം ഹണിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം തുടർച്ചയായി സിനിമകൾ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. ഹണി റോസ് പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. 

അടുത്തിടെ ഹണി റോസിൻറെ അയർലൻഡിലെ ഉദ്ഘാടനം വൈറലായിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുത്തു. പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് ഹണിക്കൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ നിരവധി മലയാളികളാണ് കമന്റുകളുമായി എത്തിയത്. 

ജാക്ക് ചാംബേഴ്സിന് ഏറ്റവും കൂടുതൽ ലൈക്കും കമന്റും ലഭിച്ച ചിത്രമായിരുന്നു ഹണി റോസിനൊപ്പമുള്ളത്. ജാക്ക് ചാംബേഴ്സിന്റെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് ഹണി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ‘നമ്മൾ മലയാളികളുടെ  ഒരു പവറേ.. ഹോ.. എന്താല്ലേ..’, എന്നാണ് സ്‌ക്രീൻ ഷോട്ടിനൊപ്പം ഹണി കുറിച്ചത്. പലരും സോഷ്യൽ മീഡിയയിലെ ട്രെന്റിംഗ് ഡയലോഗുകൾ മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയിരുന്നു
സന്തോഷം ആയില്ലേ ജാക്ക് ചേട്ടാ, ദേ ചേച്ചി പിന്നേം, പിന്നല്ല മലയാളികൾ എവിടെ ചെന്നാലും പൊളിയല്ലേ’, കേരളം ഫുൾ ഉണ്ടല്ലോ ഇവിടെ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week