ന്യൂഡൽഹി : ഡൽഹിയിൽ വായുമലിനീകരണതോത് ഗുരുതരാവസ്ഥയിലേക്ക്. ശരാശരി വായുഗുണനിലവാര സൂചിക ഇന്ന് 328 ആയി .
അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ തീയുടുന്നതാണ് വായു ഗുണനിലവാരം മോശമാവുന്നത്. വരും ദിവസങ്ങളിൽ വായുഗുണനിലവാരതോത് നാനൂറിനും മുകൡ ഗുരുതര അവസ്ഥയിലെത്തുമെന്നാണ് വിലയിരുത്തൽ. ജഹാംഗീർപുരി, വാസിപൂർ എന്നിവിടങ്ങളിൽ ഇതിനോടകം 350 നും മുകളിലാണ് വായുമലിനീകരണ തോത്. ഈ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം .
കഴിഞ്ഞ ദിവസങ്ങളിൽ യമുന നദി വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞ് ഒഴുകിയിരുന്നു. നദിയുടെ ചില ഭാഗങ്ങൾ വെള്ള നിറത്തിൽ നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാലിന്യങ്ങൾ പുറന്തള്ളുന്നത് നിമിത്തമാണ് നദിക്ക് ഈ അവസ്ഥ വരുന്നത്.
നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്‌ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചർമ്മ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചിരുന്നു.