24.2 C
Kottayam
Saturday, June 6, 2026

വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും ; പാലക്കാട് ബിജെപി തന്നെ ജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ

Must read

പാലക്കാട്‌ : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഇടതുപക്ഷവും കോൺഗ്രസ്സും പറഞ്ഞുകൊണ്ട് നടക്കുന്ന വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും. യഥാർത്ഥ മതേതരത്വം ആയിരിക്കും പാലക്കാട് ജയിക്കുക എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

പാലക്കാട് നടക്കുന്ന ബിജെപി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശോഭ സുരേന്ദ്രൻ ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തന്നെ സ്ഥാനാർത്ഥിത്വ മോഹിയാക്കി ചിത്രീകരിക്കുന്നത് ചിലരുടെ തന്ത്രമാണെന്നും ശോഭ വ്യക്തമാക്കി.

താൻ ഒരു സ്ഥാനവും ആഗ്രഹിക്കുന്ന ആളല്ല. 10 പേർ മാത്രം പ്രവർത്തകരായി ഉണ്ടായിരുന്ന കാലത്തും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ ഒരു ബിജെപി മുഖ്യമന്ത്രി ഉണ്ടാകുന്നത് കാണാനുള്ള ആരോഗ്യം നൽകണമെന്ന് മാത്രമാണ് പ്രാർത്ഥന എന്നും ശോഭ സുരേന്ദ്രൻ അറിയിച്ചു.

താൻ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് പാലക്കാട് നടന്ന ആദ്യ യോഗത്തിൽ തന്നെ അറിയിച്ചതാണ്. പിന്നീട് വന്ന തന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്. എന്നോടുള്ള സ്നേഹം കൊണ്ടായിരിക്കാം പക്ഷേ എന്നെ ഒരു സ്ഥാനാർത്ഥിത്വ മോഹിയാക്കി ചിത്രീകരിക്കരുത് എന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയാണ് എന്നും ശോഭ സുരേന്ദ്രൻ സൂചിപ്പിച്ചു.

- Advertisement -

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും താൻ സ്ഥാനാർത്ഥിയാകാൻ ഇല്ല എന്ന് പാർട്ടിയോട് പറഞ്ഞിരുന്നു. എങ്കിലും ആലപ്പുഴയിലേക്ക് പാർട്ടി തന്നെ തിരഞ്ഞെടുത്തു. ഒരു സർജറി കഴിഞ്ഞ് ആശുപത്രിയിൽ നിന്നുമെത്തി ഇരുപത്തിയെട്ടാമത്തെ ദിവസമാണ് ആലപ്പുഴയിൽ പ്രചാരണത്തിനായി ഇറങ്ങിയത്.

- Advertisement -

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആദ്യ യോഗത്തിൽ തന്നെ സ്ഥാനാർത്ഥിയാകാൻ ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ മാധ്യമ സുഹൃത്തുക്കൾ എന്നെ സ്ഥാനാർത്ഥിയാക്കാൻ ആയിത്തന്നെ നടക്കുകയാണ്. അങ്ങനെ ഒരു അധികാരമോഹിയാക്കി തന്നെ ചിത്രീകരിക്കരുത് എന്നാണ് അപേക്ഷ എന്നും ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week