എന്‍ഡിഎ സര്‍ക്കാരിന് പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ലെന്നുറപ്പായതോടെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിഞ്ഞ് നിക്ഷേപകര്‍. അടുത്തകാലത്ത് വന്‍ കുതിപ്പുണ്ടായ ഓഹരികളില്‍ വ്യാപകമായാണ് ലാഭമെടുപ്പുണ്ടായത്.
ഭാരത് ഡൈനാമിക്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, മസഗാവ് ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, കൊച്ചിന്‍ ഷിപ്പിയാഡ് എന്നിവ ഉള്‍പ്പടെയുള്ള കമ്പനികളുടെ ഓഹരികള്‍ 24 ശതമാനംവരെ തകര്‍ന്നടിഞ്ഞു. ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലേറെ നേട്ടം നല്‍കിയവയാണ് ഈ ഓഹരികളിലേറെയും.
ഉച്ചയോടെയുള്ള കണക്കുപ്രകാരം ഭാരത് ഇലക്ട്രോണിക്‌സിന്റെ ഓഹരി വില 24 ശതമാനത്തിലേറെയാണ് ഇടിവ് നേരിട്ടത്. 323 എന്ന എക്കാലത്തെയും ഉയരത്തില്‍നിന്ന് 240 നിലവാരത്തിലേക്കാണ് ഓഹരി വില ഇടിഞ്ഞത്. ഭാരത് ഡൈനാമിക്‌സ്, ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ്, മസഗാവ് ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, കൊച്ചില്‍ ഷിപ്പിയാഡ് എന്നീ ഓഹരികളുടെ വിലയില്‍ 10 മുതല്‍ 20 ശതമാനംവരെ തകര്‍ച്ചയുണ്ടായി.
എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎക്ക് വന്‍ വിജയം പ്രവചിച്ചതിന് പിന്നാലെ തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ ഭാരത് ഡൈനാമിക്‌സിന്റെയും ഭാരത് ഇലക്ട്രോണിക്‌സിന്റെയും ഓഹരികളുടെ വില എക്കാലത്തെയും ഉയരം കുറിച്ചിരുന്നു. 10 ശതമാനത്തിലേറെയായിരുന്നു ഒറ്റദിവസത്തെ നേട്ടം.