നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടു

കൊച്ചി: നിലമ്പൂര്‍ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നും രണ്ടും പ്രതികളായ ബിജു, ഷംസുദ്ദീന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി.

പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഞ്ചേരി മജിസ്‌ട്രേറ്റ് കോടതി നേരത്തേ ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

2014ലാണ് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് തൂപ്പ്കാരിയായിരുന്ന 49 വയസ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധ കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ടത്. പിന്നീട് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതികളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗവുമായിരുന്നു ബിജു. ഇയാളുടെ സുഹൃത്താണ് ഷംസുദ്ദീന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News