ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസ്, പ്രതി പിടിയിൽ

കോഴിക്കോട്: ബാലുശേരിയിൽ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുള്ള പെൺകുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരിയും പെൺകുട്ടിയും തനിച്ചുണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി കുതറിയോടി രക്ഷപ്പെട്ടപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കി. ഓടിരക്ഷപ്പെട്ട കുട്ടി, നാട്ടുകാരെ വിവരമറിയിച്ചു. ഇവരെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News