എരുമപ്പെട്ടി: മാദ്ധ്യമ പ്രവര്‍ത്തക പ്രിയ എളവള്ളി മഠത്തിനെ സാമൂഹിക മാദ്ധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ഉള്ള പരാതിയിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാഴിയോട്ട്മുറി കുടക്കുഴി ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണവും ആരാധനയും നടത്തി എന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഈ വാര്‍ത്ത ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മാദ്ധ്യമങ്ങളില്‍ വന്നിരുന്നു. തൃശൂര്‍ കുട്ടഞ്ചേരി സ്വദേശി അജിത് ശിവരാമനെ ഇവരെ അപകീർത്തിപ്പെടുത്തി എന്ന് പറഞ്ഞു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
പ്രിയയുടെ തറവാടിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാര്‍ത്തയ്ക്ക് പിറകില്‍ പ്രിയയും കുടുംബവുമാണെന്ന് ആരോപിച്ചാണ് ഫേസ്ബുക്കില്‍ വ്യാപക പ്രചരണമുണ്ടായത്. അതേസമയം നാട്ടുകാരിൽ ചില സ്ത്രീകളുടെ ഫോട്ടോ ഈ സംഭവവുമായി ബന്ധപ്പെട്ടു ചാനൽ പ്രസിദ്ധീകരിച്ചെന്നും പരാതിയുണ്ട്.