Home-bannerKeralaNews
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടിയിലെ വെള്ളകുളം ഊരില്‍ ഏഴ് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ചിത്ര-ശിവന്‍ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.
കുട്ടിക്ക് ജന്മനാ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രായം തികയാതെയുള്ള പ്രവസമായിരുന്നെന്നും കുട്ടിക്ക് തൂക്കകുറവും ഉണ്ടായിരുന്നെന്നുമാണ് വിവരം. അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാത ശിശുവാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News