ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ്

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ, ദീപികയുടെ പിതാവ് പ്രകാശ് പദുകോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധിച്ചത്.

ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം ചികിത്സ തേടി.

ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശ് പദുകോണിന്റെ അടുത്ത സുഹൃത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News