25.9 C
Kottayam
Sunday, June 14, 2026

സ്റ്റിറോയിഡുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ച് എന്നെ ഇപ്പോള്‍ തിരിച്ചറിയാന്‍ പോലും കഴിയാതെയായി; ദീപിക പദുകോണ്‍

Must read

തനിക്കും തന്റെ കുടുംബത്തിനും ബാധിച്ച കോവിഡ് മഹാമാരിയെ കുറിച്ച് ദീപിക പദുകോണ്‍. ‘കോവിഡ് മഹാമാരി ഒരു വ്യക്തി എന്ന നിലയില്‍ എന്നെ വളരെയധികം മാറ്റി. 2020 ലെ ആദ്യത്തെ ലോക്ക്ഡൗണില്‍ ഭര്‍ത്താവ് റണ്‍വീര്‍ സിംഗിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

രണ്ടാമത്തെ ലോക്ക്ഡൗണില്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ബാംഗ്ലൂരിലെ വീട്ടിലായിരുന്നു. ഈ സമയത്താണ് എനിക്കടക്കം കുടുബത്തിലെ എല്ലാവര്‍ക്കും രോഗം ബാധിക്കുന്നത്. ആദ്യത്തെ ലോക്ക്ഡൗണ്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കുകയായിരുന്നു എല്ലാവരും.

കൂടാതെ, പുതിയ സാഹചര്യത്തില്‍ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗണും വ്യത്യസ്തമായിരുന്നു. കാരണം ഞാനടക്കം കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് കോവിഡ് ബാധിതരായി.

കോവിഡ് എന്റെ ജീവിതം തന്നെ മാറ്റി. സ്റ്റിറോയിഡുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ച് എന്നെ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. വിചിത്രമായ രോഗമാണ് കോവിഡ്. കാരണം നിങ്ങളുടെ ശരീരവും മനസ്സും വ്യത്യസ്തമായി അനുഭവപ്പെടും.അസുഖം ബാധിച്ചിരുന്ന സമയത്ത് അത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. എന്നാല്‍ മാനസ്സ് അസ്വസ്ഥമായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് രണ്ട് മാസം വിട്ടു നില്‍ക്കേണ്ടി വന്നു. അതായിരുന്നു എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ട്’- ദീപിക പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

ഭർത്താവ് മരിച്ചിട്ടും അഴിഞ്ഞാടുന്ന പെണ്ണ് ! തന്റെ ജീവന്റെ പാതിയെ നഷ്ടമായതും ലെെം ലെെറ്റിൽ സജീവമായ മുഖം;കാൻസർ വാർത്തയ്ക്ക് പിന്നാലെ രേണു സുധിക്ക് സോഷ്യൽ മീഡിയയുടെ കനത്ത പിന്തുണ; വേട്ടയാടിയവർ പശ്ചാത്താപത്തിൽ

തിരുവനന്തപുരം: മലയാളികളുടെ പ്രിയങ്കരനായ കലാകാരൻ കൊല്ലം സുധിയുടെ അകാല വിയോഗത്തിന് ശേഷം മലയാളി മനസ്സിനെ വീണ്ടും നോവിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്ക് കാൻസർ രോഗം ബാധിച്ച വിവരം സുധിയുടെ ഭാര്യ രേണു...

വിവാഹനിശ്ചയം കഴിഞ്ഞാലും സ്ത്രീയുടെ ശരീരത്തിൽ പുരുഷന് അവകാശമില്ല; ഒത്തുതീർപ്പായാലും ബലാത്സംഗക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹനിശ്ചയം കഴിഞ്ഞു എന്നതുകൊണ്ട് മാത്രം പ്രതിശ്രുത വധുവിന്റെ ശരീരത്തിന്മേൽ പുരുഷന് യാതൊരുവിധ അവകാശവുമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പ്രതിശ്രുത വരനെതിരെയുള്ള ബലാത്സംഗക്കേസ് ഇരയുമായി ഒത്തുതീർപ്പിലെത്തിയാൽ പോലും നിയമപരമായി റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി...

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

Popular this week