25.9 C
Kottayam
Sunday, June 14, 2026

‘ജെയിംസ് ബോണ്ട് സിനിമയെ വെല്ലുന്ന കഥ, മലയാളി പൊട്ടന്മാരല്ല’; ബാലചന്ദ്രകുമാറിന്റെ വാദങ്ങളെ പൊളിച്ചടുക്കി സജി നന്ത്യാട്ട്

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ രംഗത്ത് വന്നതോടെയാണ് ദിലീപിനെതിരെ പോലീസ് വീണ്ടും കേസെടുത്തത്. അതിലെ വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ദിലീപിനെതിരെ കള്ളക്കഥയാണ് ബാലചന്ദ്രകുമാര്‍ നടത്തിയതെന്ന് നിര്‍മാതാവ് സജി നന്ത്യാട്ട് പറയുന്നു.

‘ദിലീപ് മാടപ്രാവ് ആണെന്നല്ലല്ലോ ഞങ്ങള്‍ പറഞ്ഞത്, ദിലീപിനെ നിര്‍മല ഹൃദയനാക്കാന്‍ അല്ലല്ലോ ഞങ്ങള്‍ ഇതൊക്കെ പറയുന്നത്. ഞങ്ങള്‍ കേസിനെ കുറിച്ച് മാത്രമാണ് പറയുന്നത്’, നിര്‍മാതാവ് സജി നന്ത്യാട്ട് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ വിമര്‍ശിച്ചു.

ദിലീപിനെ കുടുക്കാനായി ജെയിംസ് ബോണ്ട് സിനിമയെ പോലും വെല്ലുന്ന തിരക്കഥ ഉണ്ടാക്കിയാണ് ബാലചന്ദ്ര കുമാര്‍ കളത്തിലിറങ്ങിയിരിക്കുന്നത് എന്ന് സജി നന്ത്യാട്ട് പറയുമ്പോള്‍ അതിനെ സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. ഓരോ ചാനലുകളിലും കയറിയിറങ്ങി ബാലചന്ദ്ര കുമാര്‍ നടത്തുന്ന പുതിയ പുതിയ ആരോപണങ്ങള്‍ നട്ടാല്‍ കിളയ്ക്കാത്ത നുണയല്ലേ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാനാകില്ല. സമാനതകളില്ലാത്ത സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.

‘ദിലീപിനെ കുടുക്കാനായി ജെയിംസ് ബോണ്ട് സിനിമയെ പോലും വെല്ലുന്ന തിരക്കഥ ഉണ്ടാക്കിയിരിക്കുകയാണ്. ഡോണ്‍ ആണ്, വി ഐ പി ഉണ്ട്, മാഫിയ ആണ് തുടങ്ങിയ ഇല്ലാത്ത കഥകള്‍ പറഞ്ഞ് പൊതുസമൂഹത്തിന് മുന്നില്‍ ദിലീപിനെ ഒരു ഭീകരനായി ചിത്രീകരിക്കുകയാണ് അയാള്‍ ചെയ്യുന്നത്. മലയാളികള്‍ എന്താ പൊട്ടന്മാര്‍ ആണോ ഇയാള്‍ പറയുന്ന കഥയൊക്കെ ആര് വിശ്വസിക്കാനാണ് ഫോണ്‍ പൊലീസിന് കൊടുത്താല്‍ അതില്‍ കൃത്രിമത്വം കാണിക്കാന്‍ സാധ്യതയുണ്ട്, ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് ദിലീപ് സംശയം പ്രകടിപ്പിക്കുന്നത് എന്താണ് തെറ്റ്’, സജി ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹനിശ്ചയം കഴിഞ്ഞാലും സ്ത്രീയുടെ ശരീരത്തിൽ പുരുഷന് അവകാശമില്ല; ഒത്തുതീർപ്പായാലും ബലാത്സംഗക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹനിശ്ചയം കഴിഞ്ഞു എന്നതുകൊണ്ട് മാത്രം പ്രതിശ്രുത വധുവിന്റെ ശരീരത്തിന്മേൽ പുരുഷന് യാതൊരുവിധ അവകാശവുമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പ്രതിശ്രുത വരനെതിരെയുള്ള ബലാത്സംഗക്കേസ് ഇരയുമായി ഒത്തുതീർപ്പിലെത്തിയാൽ പോലും നിയമപരമായി റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി...

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

Popular this week