തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തില്‍ കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം അടുത്തയാഴ്ച പരിഗണിക്കും. ഒമ്പതുമുതല്‍ പന്ത്രണ്ടു ക്ലാസ് വരെയുള്ള കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
ലോക്ക് ഡൗണ്‍ ഇളവുകളുടെ നാലാംഘട്ടത്തില്‍ ഒമ്പതുമുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. കുട്ടികള്‍ക്ക് അദ്ധ്യാപകരില്‍ നിന്ന് സംശയ ദൂരികരണത്തിനായി സ്വമേധയ സ്‌കൂളിലെത്താനാണ് കേന്ദ്രം അനുമതി നല്‍കിയത്.
സെപ്റ്റംബര്‍ 21 മുതല്‍ ഈ ഇളവുകള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്ത് എങ്ങനെ വേണം എന്നതിനെ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ടു നല്‍കുന്നത്.