KeralaNews

ഇടുക്കി ഡാം തുറന്ന് ജലനിരപ്പ് നിജപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ്

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെജലനിരപ്പ് റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

നിലവിൽ ഡാമിൻ്റെ ജലനിരപ്പ് 2397 അടി കഴിഞ്ഞു. റെഡ് അലർട്ട് 2397.86 ആയാൽ അവിടെ റെഡ് അലർട്ടായി. മുന്നിലുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് രണ്ട് ദിവസത്തേക്ക് മഴയില്ല. എന്നാൽ അതിനു ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതു മുന്നിൽ കണ്ട് ഡാം തുറന്നു വിട്ട് ജലം ക്രമീകരക്കണം. ഡാം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന അവസ്ഥയുണ്ടാവരുത്. 2385 ൽ ജലനിരപ്പ് നിജപ്പെടുത്തണം. മഴ പെയ്യാൻ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അടിയന്തര യോഗം അൽപസമയത്തിനകം തിരുവനന്തപുരത്ത് ചേരും. ഡാമുകൾ തുറക്കുന്നതടക്കമുള്ള വിഷയങ്ങളിൽ യോഗത്തിൽ ചർച്ചയുണ്ടാവും. ഡാമുകൾ പകൽ മാത്രമേ തുറക്കൂവെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button