24.5 C
Kottayam
Friday, June 5, 2026

‘ചങ്കിലെ ചൈന’ അടുത്ത വയലാര്‍ അവാര്‍ഡ് കിട്ടേണ്ട പുസ്തകം; ചിന്ത ജെറോമിന്റെ പുസ്തകത്തെ ട്രോളി സോഷ്യല്‍ മീഡിയ

Must read

തിരുവനന്തപുരം: ചിന്ത ജെറോം എഴുതിയ യാത്രാ വിവരണ പുസ്തകമായ ‘ചങ്കിലെ ചൈന’ യെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. വായനക്കാരുടെ ഫേസ്ബുക് ഗ്രൂപ്പുകളില്‍ പുസ്തകത്തെക്കുറിച്ച് വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള ചിന്ത ജെറോമിന്റെ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമെല്ലാമാണ് യാത്രാ വിവരണത്തില്‍ പറയുന്നത്. എന്നാല്‍ പുസ്തകത്തില്‍ ചൈനയെക്കുറിച്ച് നല്ലത് മാത്രം പരാമര്‍ശിച്ചെന്നും ഇതിനേക്കാളെല്ലാം മോശമായ ഒരു വശം ചൈനയ്ക്ക് ഉണ്ടെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.

‘ചൈനയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. ഭക്ഷണ സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയില്‍ നിന്ന് ഭക്ഷണ സ്വാതന്ത്ര്യമുള്ള ചൈനയിലേക്ക് പോയത് വരെ പറഞ്ഞു. ഒരു പ്രധാന കാര്യം പക്ഷെ വിട്ടു. ജനാധിപത്യമുള്ള ഇന്ത്യയില്‍ നിന്ന് പാര്‍ട്ടി ആധിപത്യമുള്ള ചൈനയിലേക്കായിരുന്നു യാത്ര. ജനാധിപത്യമില്ലാത്ത അപരിഷ്‌കൃത ഭരണ വ്യവസ്ഥ നില നില്‍ക്കുന്ന ചൈനയെക്കുറിച്ച് ഒന്നും പറഞ്ഞില്ല’, പുസ്തകത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.

‘തള്ളാന്‍ മാത്രമായി ഇത്രയും എഴുതണം എന്നില്ല,ഒരു പുസ്തകത്തിനെ കുറിച്ചുള്ള എഴുത്തില്‍ അതിന്റെ ഗുണവും ദോഷവും വ്യക്തമായി എഴുതിയിരിക്കണം, അടുത്ത വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ അവാര്‍ഡിനു പരിഗണിക്കേണ്ട പുസ്തകമായിരുന്നു ഈ വര്‍ഷത്തേത് പോയി’, എന്നും സോഷ്യല്‍ മീഡിയ ഈ പുസ്തകത്തെ വിമര്‍ശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week