24.2 C
Kottayam
Saturday, June 6, 2026

കൊവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി വ്‌ലോഗറോടൊപ്പം ഇടമലക്കുടിയിൽ എം.പി.യുടെ ‘ഉല്ലാസയാത്ര’പ്രതിഷേധം ശക്തം

Must read

ഇടുക്കി:പഠനോപകരണ വിതരണത്തിന്റെ പേരില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെയും സംഘത്തിന്റെയും ഇടമലക്കുടി സന്ദര്‍ശനം വിവാദത്തിലേക്ക്. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ യാത്രക്കെതിരെ സിപിഐ യുവജന സംഘടന പൊലീസില്‍ പരാതി നല്‍കി. നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ പ്രാദേശിക നേതാവ് അഡ്വ. ചന്ദ്രപാല്‍ ആവശ്യപ്പെട്ടു. എംപിയും സംഘവും ഇടമലക്കുടിയിലേക്ക് വിനോദയാത്ര നടത്തുകയായിരുന്നെന്നും സിപിഐ ആരോപിച്ചു. പ്രമുഖ വ്‌ലോഗറുടെ കൂടെയായിരുന്നു എംപിയുടെ യാത്ര.

ഞായറാഴ്ചയാണ് ഒന്നരവര്‍ഷമായി ഒരു കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാന ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണത്തിനായി ഇടുക്കി എം ഡീന്‍ കുര്യക്കോസും സംഘവും പോയത്. യാതൊരുവിധ കൊവിഡ് മാനദണ്ഡവും പാലിക്കാതെയും പരിശോധന നടത്താതെയും ഉല്ലാസയാത്ര നടത്തിയാണ് സംഘം മടങ്ങിയതെന്ന് എഐ വൈഎഫ് ആരോപിച്ചു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പൊലീസിന് പരാതി നല്‍കി.

എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റ പ്രവര്‍ത്തന മേഖഖ സന്ദര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എംപിക്കൊപ്പമെത്തിയവരാണ് സന്ദര്‍ശന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എംപി ക്കൊപ്പം ഉല്ലാസയാത്രയെന്നാണ് യൂട്യൂബില്‍ തലക്കെട്ട് നല്‍കിയത്. എന്നാല്‍ ചിത്രം വിവാദമായതോടെ തലക്കെട്ട് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week