24.5 C
Kottayam
Friday, June 5, 2026

മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

Must read

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി. ‘ചോപ്പ്’ എന്ന സിനിമയ്ക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. രാഹുല്‍ കൈമല ഒരുക്കുന്ന ചിത്രമാണ് ചോപ്പ്. ഈ ചിത്രത്തിനായാണ് മുരുകന്‍ കാട്ടാക്കട കവിതയെഴുതിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ് ഇന്നലെയാണ് മുരുകന്‍ കട്ടാക്കടയ്ക്കെതിരെ ഭീഷണി ഉയര്‍ന്നത്. കോള്‍ വന്നത് മഹാരാഷ്ട്രയില്‍ നിന്നാണെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. കണ്ണൂരുകാരന്‍ എന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. താന്‍ അത്തരത്തില്‍ ഒരു കവിത എഴുതിയത് തെറ്റായിപ്പോയെന്ന് അയാള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതല്‍ രാത്രി വരെ തുടര്‍ച്ചയായി കോള്‍ വന്നു.

പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. രാവിലെയും കോള്‍ വന്നു. കടുത്ത ഭീഷണിയാണ് അയാള്‍ ഉയര്‍ത്തുന്നത്. മലദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റുമെന്നൊക്കെ പറഞ്ഞു. കടുത്ത തെറിവിളി ഉണ്ടായെന്നും മുരുകന്‍ കാട്ടാക്കട വ്യക്തമാക്കി. താനൊരു നല്ല കവിയായിരുന്നുവെന്നും എന്നാല്‍ ഈ കവിത എഴുതിയതോടെ തന്റെ പതനം ആരംഭിച്ചെന്നും അയാള്‍ പറഞ്ഞെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.

കവിത കൊപാതകത്തിന് കാരണമാകുമെന്നാണ് അയാളുടെ ആരോപണം. ശാസ്ത്രീയമായ രീതിയില്‍ കാളിദായനെയൊക്കെ ഉദ്ധരിച്ചാണ് അയാളുടെ സംസാരം. ഇനി ഇങ്ങനെ എഴുതരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ന്നും എഴുതാന്‍ തന്നെയാണ് തീരുമാനം. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും മുരുകന്‍ കാട്ടാക്കട കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week