കൊച്ചിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി

കൊച്ചി: കൊച്ചിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയായ 69കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വീഡിയോ വഴി മൃതദേഹം ബന്ധുക്കളെ കാണിച്ചു. പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചത്. കേരളത്തിലെ ആദ്യ കൊവിഡ് മരണമാണിത്. മൃതദേഹം അടുത്തുനിന്ന് കാണാന്‍ ബന്ധുക്കളെ അനുവദിക്കാന്‍ പോലും അധികാരമില്ല. പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കും. ഇതിനായി ജില്ലാ കളക്ടര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നതായും ശൈലജ പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലര്‍ക്ക് മറ്റു ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇവര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News